Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Stunt Riders

Ernakulam

രാ​ത്രി​കാ​ല ബൈ​ക്ക് അ​ഭ്യാ​സി​ക​ള്‍​ക്ക് എ​ട്ടി​ന്‍റെ പ​ണി​യു​മാ​യി എം​വി​ഡി

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​വും ഭീ​തി​യും സൃ​ഷ്ടി​ക്കു​ന്ന ബൈ​ക്ക് അ​ഭ്യാ​സി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് (എം​വി​ഡി). ശ​ബ്ദം ഉ​ണ്ടാ​ക്കു​ന്ന ബൈ​ക്കു​ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം കാ​ര​ണം രാ​ത്രി​യി​ല്‍ ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് എം​വി​ഡി​യു​ടെ ന​ട​പ​ടി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച മി​ന്ന​ല്‍ പ​രി​ശോ​ധ​ന ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചു വ​രെ നീ​ണ്ടു.

ക​ലൂ​ര്‍ സ്റ്റേ​ഡി​യം ലി​ങ്ക് റോ​ഡ്, ചാ​ത്യാ​ത്ത് ക്വീ​ന്‍​സ് വാ​ക്ക് വേ, ​മ​റൈ​ന്‍​ഡ്രൈ​വ്, ക​ട​വ​ന്ത്ര, പ​ന​മ്പി​ള്ളി​ന​ഗ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച് സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു പ​രി​ശോ​ധ​ന. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കെ​തി​രെ 2,20,500 രൂ​പ പി​ഴ ചു​മ​ത്തി.

രാ​ത്രി 11ന് ​ശേ​ഷ​മാ​ണ് സൈ​ല​ന്‍​സ​റു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി വ​ലി​യ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന ബൈ​ക്കു​ക​ള്‍ എ​ത്തു​ന്ന​ത്. ഇ​തു മൂ​ലം കു​ഞ്ഞു​ങ്ങ​ള്‍​ക്കും വ​യോ​ധി​ക​ര്‍​ക്കും ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി.

നി​യ​മ​ലം​ഘ​നം തു​ട​രു​ന്ന​വ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സും വാ​ഹ​ന​ങ്ങ​ളു​ടെ ആ​ര്‍​സി​യും റ​ദ്ദാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​റ​ണാ​കു​ളം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ ബി​ജു ഐ​സ​ക് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

നി​രോ​ധി​ച്ച സൈ​ല​ന്‍​സ​ര്‍ മു​ത​ല്‍ വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റ് വ​രെ

പ​രി​ശോ​ധ​ന ന​ട​ത്തി​യ 80ഓ​ളം വാ​ഹ​ന​ങ്ങ​ളി​ല്‍ 35 എ​ണ്ണ​ത്തി​ല്‍ നി​രോ​ധി​ച്ച സൈ​ല​ന്‍​സ​റു​ക​ളും 20 വാ​ഹ​ന​ങ്ങ​ളി​ല്‍ മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. കാ​മ​റ​യി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച​തും മ​റ​ച്ചു​പി​ടി​ച്ച​തു​മാ​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍, മ​ട​ക്കി​വ​യ്ക്കാ​ന്‍ ക​ഴി​യു​ന്ന ബ്രാ​ക്ക​റ്റു​ക​ള്‍, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചു​ള്ള ഹാ​ന്‍​ഡി​ല്‍ ബാ​ര്‍ ബോ​ഡി മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up